Post Category
പി.ജി. ദന്തൽ പ്രവേശനം: താത്ക്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025-26 അധ്യായന വർഷത്തെ പി.ജി. ദന്തൽ കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ നീറ്റ് എംഡിഎസ് 2025 റാങ്ക് അടിസ്ഥാനമാക്കിയുള്ള താത്ക്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതിയുള്ള വിദ്യാർഥികൾ പ്രവേശനം പരീക്ഷ കമ്മീഷണറുടെ ഇ- മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 5ന് വൈകിട്ട് 3 നകം അറിയിക്കണം. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
പി.എൻ.എക്സ് 3099/2025
date
- Log in to post comments