Skip to main content

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് 2025 - 26 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തമായി രണ്ട്/ മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുര്‍ബല, താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് ലക്ഷം രൂപ കേരള സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സ്പോണ്‍സര്‍ മുഖേനെയാണ് വീട് നിര്‍മ്മാണം. സ്പോണ്‍സര്‍മാര്‍ക്ക് kshbonline.com വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ജൂലൈ ഏഴ് മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0497-2707671 

date