Skip to main content

എം.ബി.എ സീറ്റ് ഒഴിവ്

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2025-27 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് https://meet.google.com/mcz-fdom-ktg ലിങ്ക് വഴി ജൂലൈ അഞ്ച് രാവിലെ 10 മുതല്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുളള സഹകരണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്റര്‍വ്യൂ.    50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദവും, പ്രവേശന പരീക്ഷ സ്‌കോറുമാണ് യോഗ്യത. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍-8547618290, 9447002106, വെബ് സൈറ്റ്: www.kicma.ac.in

date