Skip to main content

ടെൻഡർ ക്ഷണിച്ചു

 കടുത്തുരുത്തി ഐ.സി.ഡി.എസ് പ്രൊജക്ടിന് പരിധിയിലുള്ള കടുത്തുരുത്തി സെക്ടറിലെ 35 അങ്കണവാടികളിലും കല്ലറ സെക്ടറിലെ 17 അങ്കണവാടികളിലും മുളക്കുളം സെക്ടറിലെ 26 അങ്കണവാടികളിലും ഞീഴൂർ സെക്ടറിലെ 19 അങ്കണവാടികളിലും വെല്ലൂർ സെക്ടറിലെ 24 അങ്കണവാടികളിലും തലയോലപറമ്പ് സെക്ടറിലെ 22 അങ്കണവാടികളിലുമായി പോഷകബാല്യം പദ്ധതി പ്രകാരം 2025-2026 സാമ്പത്തിക വർഷം ആഴ്ചയിൽ മൂന്ന് ദിവസം പാൽ വിതരണം നടത്തുന്നതിന് താല്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികൾ/മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ/മിൽമ കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ കടുത്തുരുത്തി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ജൂലൈ 10 ഉച്ചയ്ക്ക് 2.30ന് അതാത് പഞ്ചായത്ത് തല സൂപ്പർവൈസർക്ക് നൽകണം. ഫോൺ:9188959698

date