Post Category
മിനി ഫീഡ് മിൽ ആപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് കോട്ടയം ജില്ലയിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ.) പദ്ധതി പ്രകാരം മിനി ഫീഡ് മിൽ പദ്ധതി നടപ്പാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 10. ദിവസേന രണ്ട് ടൺ മത്സ്യത്തീറ്റ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന യൂണിറ്റുകളുടെ നിർമ്മാണത്തിന് യൂണിറ്റ് തുക 30 ലക്ഷം രൂപയാണ്. തുകയുടെ 40% സബ്സിഡിയായി ലഭിക്കും. താത്പര്യമുള്ള അപേക്ഷകർ അതാത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോൺ: വൈക്കം മത്സ്യ ഭവൻ: 04829-291550
കോട്ടയം മത്സ്യഭവൻ:0481-2434039. പാലാ മത്സ്യഭവൻ-0482-2299151
date
- Log in to post comments