Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ 20,000 രൂപ ശമ്പളത്തില്‍ പ്രൊജക്ട് അസ്സിസ്റ്റന്റ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്. നിശ്ചിതയോഗ്യതയും താല്‍പര്യവുമുള,ള ആലപ്പുഴ ജില്ലയില്‍ സ്ഥിരതാമസക്കാരായ, 18 നും 41 നും ഇടയില്‍ പ്രായമുള്ളവരും ബിരുദവും ബാങ്കിംഗ് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 15 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണമെന്ന്
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
(പിആര്‍/എഎല്‍പി/ 1937)

date