ഡെപ്യൂട്ടേഷൻ നിമയനം
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 22-ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, KSRTC ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.cee-kerala.org.
പി.എൻ.എക്സ് 3111/2025
- Log in to post comments