Skip to main content

*മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍: പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; മന്ത്രി ഒ.ആര്‍ കേളു*

 

മാനന്തവാടി മിനി സിവില്‍ സ്റ്റേഷനായി അനുവദിച്ച ഏഴ് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ വേഗത്തില്‍ ആരംഭിക്കുമെന്ന്  പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.മാനന്തവാടി താലൂക്ക്, വില്ലേജ് ഓഫീസുകളിലേക്ക് എംഎല്‍എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019- ലാണ് താലൂക്ക്- വില്ലേജ് ഓഫീസുകളില്‍  ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത്.  ഇ-ഓഫീസ് സംവിധാനത്തിലൂടെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകാനും എവിടെ നിന്നും വിവരങ്ങള്‍ അറിയാനും കഴിയുന്നുണ്ടെന്ന്  മന്ത്രി പറഞ്ഞു. മാനന്തവാടി താലൂക്ക്- വില്ലേജ് ഓഫീസുകളിലേക്ക് കെല്‍ട്രോണ്‍ മുഖേന 16 കമ്പ്യൂട്ടറും അഞ്ച് എ4 പ്രിന്ററുമാണ് നല്‍കിയത്.   മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായി.  ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തഹസില്‍ദാര്‍മാരായ എം.ജെ അഗസ്റ്റിന്‍, പി.യു സിത്താര, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. വിജയന്‍, മീനാക്ഷി രാമന്‍, എ.എം സുശീല, കൗണ്‍സിലര്‍മാരായ വിവിന്‍ വേണുഗോപാല്‍, പി.വി ജോര്‍ജ്, മുഹമ്മദ്ആസിഫ് എന്നിവര്‍ പങ്കെടുത്തു.

date