Skip to main content
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ ഉപഹാരം കൈമാറുന്നു

എഡ്യൂകെയര്‍ പദ്ധതി ഉദ്ഘാടനവും അനുമോദനവും

മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎംഎസ്ഇ, വൈഐപി ഉന്നത വിജയികളെയും യുഎല്‍ സ്‌പെയ്‌സ് മെമ്പറെയും അനുമോദിച്ചു. പിടിഎ റഹീം എംഎല്‍എ ഉപഹാരം കൈമാറി. എഡ്യൂകെയര്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സുധാ കമ്പളത്ത് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് മന്‍സൂര്‍ മണ്ണില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സലിം അല്‍ത്താഫ്, ഹെഡ്മാസ്റ്റര്‍ പി സുമേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി മോഹന്‍ദാസ്, അപ്പുക്കുഞ്ഞന്‍, ഗീതാ കാവില്‍പുറായില്‍, വിദ്യാലയ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം ധര്‍മ്മജന്‍, പിടിഎ വൈസ് പ്രസിഡന്റ് രാജി ചെറുതൊടി, എസ്എംസി ചെയര്‍മാന്‍ ഹരീഷ്, രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
 

date