Skip to main content
ഞാറ്റുവേല ചന്തക്ക് തുടക്കം

ഞാറ്റുവേല ചന്തക്ക് തുടക്കം

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച ഞാറ്റുവേല ചന്തക്ക് പറമ്പത്ത് ആര്‍എകെഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ജൂലൈ ആറ് വരെയാണ് ചന്ത നടക്കുക. കര്‍ഷക്കാര്‍ക്കായി വിവിധയിനം ഫലവൃക്ഷത്തൈകള്‍, കമുകിന്‍ തൈകള്‍, കുറ്റികുരുമുളക് എന്നിവ വില്‍പനക്കൊരുക്കിയിട്ടുണ്ട്. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സീന സുരേഷ്, അനില്‍  കോരാമ്പ്ര, വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍ അനുസ്മിത സോമരാജന്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ആഗ്രോസര്‍വീസ് സെന്റര്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date