Skip to main content

കൗമാരക്കാര്‍ക്കുള്ള ദ്വിദിന ക്യാമ്പിന് തുടക്കം 

വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൗമാര വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് കാട്ടാമ്പള്ളി ഗവ. യു.പി സ്‌കൂളില്‍ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു ഉദ്ഘാടനം ചെയ്തു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി ദിവ്യ അധ്യക്ഷയായി. പി.കെ കിഷോര്‍, ജിതിന്‍ ശ്യാം, സുധീഷ്ണ എന്നിവര്‍ ക്ലാസെടുത്തു. 

ഒ ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ ടി.പി ഷെമീജ, കണ്ണൂര്‍ റൂറല്‍ സി ഡി പി ഒ എം. രജനി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസര്‍ എം.കെ വിനോദിനി, സ്‌കൂള്‍ കൗണ്‍സിലര്‍ ജി ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി ഐസിഡിഎസ് ജില്ലാ റൂറല്‍ സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ ഏകോപനത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

date