Post Category
സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ സെഷനിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിലേക്ക് പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍ നടക്കുക. https://app.srccc.in/register ലിങ്കിലൂടെയും അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴിയും ജൂലൈ 15 വരെ അപേക്ഷിക്കാം. ചാലാട് സര്‍വ്വ മംഗള ചാരിറ്റബിള്‍ ട്രസ്റ്റാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 9446060641, 7510268222
date
- Log in to post comments