Skip to main content

ബാല നീതി ബോധവല്‍ക്കരണവും അദാലത്തും സംഘടിപ്പിച്ചു

 

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്കിലെ കര്‍ത്തവ്യവാഹകര്‍ക്കായി 'ബാലനീതി നിയമം' ബോധവല്‍ക്കരണ അദാലത്ത് സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ രണ്ട് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ബാലവേലക്കെതിരെയുള്ള 'പത്തു രൂപ'യും, കൗമാരക്കാര്‍ ലൈസന്‍സ് നേടാതെ വാഹനങ്ങള്‍ ഓടിക്കുന്നതിനെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന 'ഡിഎല്‍-18' എന്ന ചിത്രവുമാണ് പ്രദര്‍ശിപ്പിച്ചത്. 'ബാലനീതി നിയമം - കുടുംബ ബന്ധങ്ങളുടെയും ബാല സംരക്ഷണ സമിതിയുടെയും ശാക്തീകരണം' എന്ന വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്‍. രമയും, 'ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നിലെത്തുന്ന റിപ്പോര്‍ട്ടുകളും രേഖകളും - ഗുണമേന്മ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. മോഹനനും ക്ലാസുകള്‍ നയിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. കുര്യന്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പാറയില്‍ മുഹമ്മദലി, മണ്ണാര്‍ക്കാട് ശിശു വികസന പദ്ധതി ഓഫീസര്‍ സ്വപ്ന, അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ കെ. ഹയറുന്നിസ, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ ആഷ്‌ലിന്‍ ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

date