Skip to main content

കാവശ്ശേരിയില്‍ റോഡുകളുടെയും സ്മാര്‍ട്ട് അങ്കണവാടികളുടെയും നിര്‍മാണോദ്ഘാടനം ഇന്ന്

കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെയും, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് അങ്കണവാടികളുടെയും നിര്‍മാണോദ്ഘാടനം ഇന്ന് (ജൂലൈ ആറ്) നടക്കും. വൈകിട്ട് നാലു മണിക്ക് ചുണ്ടക്കാട് തീപ്പെട്ടിക്കമ്പനി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പി. പി. സുമോദ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.
കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി മുഖ്യാതിഥിയാവും. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരള സര്‍ക്കാര്‍ ബഡ്ജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നത്. ഒരു കോടി രൂപ ചെലവില്‍ ചുണ്ടക്കാട്, കുമ്പാരത്തറ പുഴക്കല്‍ റോഡുകളാണ് നവീകരിക്കുന്നത്. മൂന്ന് കോടി രൂപ ചെലവില്‍ തെക്കുമണ്ണ്, കോങ്ങാട്ടുമുറി, ചികോട് എന്നിവിടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് അങ്കണവാടികളും നിര്‍മ്മിക്കും.

date