Skip to main content

ലോക ജന്തുരോഗജന്യ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസും(ആരോഗ്യം) കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ലോക ജന്തുജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു. പാലക്കാട് സ്റ്റേറ്റ് സീഡ് ഫാം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ക്കായി ബോധവത്ക്കരണ ക്ലാസും നല്‍കി. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ദിലീപ് ഫല്‍ഗുനന്‍ 'ജന്തുജന്യ  രോഗങ്ങളും കര്‍ഷകരും' എന്ന വിഷയത്തിലും ,  അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി നമ്പ്യാര്‍ ' എലിപ്പനി പ്രതിരോധം കര്‍ഷകര്‍ക്കിടയില്‍ ''എന്ന വിഷയത്തിലും  ക്ലാസെടുത്തു. മരുതറോഡ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അബു താഹിര്‍ , കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷീല , അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീകുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ രജിത പി.പി തുടങ്ങിയവര്‍ സംസാരിച്ചു.

date