Skip to main content
സോനയെ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് ആശംസ അറിയിക്കുന്നു

സോനക്ക് ആശംസ അറിയിച്ച് മന്ത്രി വീണാ ജോർജ്

അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  സോനക്ക്  ആദരവ് നൽകി നാട്. 
കുളനട കൈപ്പുഴ നോർത്ത് കടലിക്കുന്ന് മലയുടെ വടക്കേതിൽ എം.കെ.സോമൻ,  വിനീത ദമ്പതികളുടെ മകളാണ്  എസ്. സോന.  പരിശീലനത്തിനായി  ബാംഗ്ലൂരിലേക്ക് പോകുന്ന സോനയെ ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ  വീണാ ജോർജ് ഫോണിൽ വിളിച്ച് ആശംസയും അനുമോദനവും പങ്കുവെച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ് മോൻ, സ്ഥിര സമിതി അധ്യക്ഷൻ പോൾ രാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ സോനയുടെ വീട്ടിലെത്തി അനുമോദനം അറിയിച്ചു. 
തിരുവനന്തപുരം വെള്ളായണി  അയ്യൻകാളി മെമ്മോറിയൽ സ്പോർട്സ് എം ആർ എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അഞ്ചാം ക്ലാസ് മുതൽ വെള്ളായണിയിലാണ്  പഠിക്കുന്നത്. 
ജൂലൈ എട്ട് മുതൽ 15 വരെ ബംഗളുരുവിലാണ് ക്യാമ്പ്.

date