Skip to main content

കുട്ടികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ വിതരണവുമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തനവകേരളത്തിന്റെ ഭാഗമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നേടിയതായി പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. സായ് രാധ അറിയിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കുമാണ് സ്‌കൂള്‍ തുറക്കുമ്പോള്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ നല്‍കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിരിക്കുന്നത്. 3,34,800 രൂപ ചെലവഴിച്ചാണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്  പദ്ധതി നടപ്പിലാക്കുന്നത്.

date