Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍ : പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 

2025 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കല്‍, അനുബന്ധ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് കലക്ട്രേറ്റില്‍ പരിശീലനം നല്‍കിയത്.

 

പാലക്കാട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സജീദ് നേതൃത്വം നല്‍കി. ആലത്തൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അഹമ്മദ് നിസാര്‍ സി എച്ച്, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആര്‍ അജീഷ് , മുഹമ്മദ് ആസാദ് തുടങ്ങിയവര്‍ പരിശീലന ക്ലാസ് നയിച്ചു. വാര്‍ഡ് വിഭജനം ചെയ്തതനുസരിച്ച് കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ ക്ലാസില്‍ വിശദീകരിച്ചു.

 

ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകള്‍ക്കും ഏഴു മുനിസിപ്പാലിറ്റികള്‍ക്കും 5 സെഷനുകളിലായി മെയ് 28 മുതല്‍ 30 വരെയാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

 

date