ഗവ.എല്‍.പി.സ്‌കൂള്‍ മോഡല്‍ പ്രീ-പ്രൈമറി വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു
യാക്കര ഗവ.എല്‍ പി സ്‌കൂളിലെ 'വര്‍ണ്ണക്കൂടാരം' തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. രാഹുല്‍മാങ്കൂട്ടത്തില്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ മുഖ്യാതിഥിയായി. കുട്ടികള്‍ക്ക് പുത്തന്‍ അനുഭവങ്ങളിലൂടെ പഠനം ആസ്വാദ്യകരമാക്കാന്‍ എസ്.എസ്.കെ സ്റ്റാര്‍സ് ഫണ്ട് ഉപയോഗിച്ചാണ് 'വര്‍ണ്ണക്കൂടാരം' ഒരുക്കിയിട്ടുള്ളത്. പരിപാടിയില്‍ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയിച്ച കുട്ടികളെ അനുമോദിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ഉണ്ണികൃഷ്ണന്‍, പ്രധാന അധ്യാപകന്‍ പി.എസ് അജയകുമാര്‍, ബി.ആര്‍.സി. ട്രെയിനര്‍ എം.പി. ബാലഗോപാല്‍, ബി.ആര്‍.സി ട്രെയിനര്‍ എം.എ അരുണ്‍ കുമാര്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ വി. മോഹനന്‍, മുന്‍ പ്രധാന അധ്യാപകന്‍ എം. രാഘവന്‍, വിദ്യാലയ വികസന സമിതി കണ്‍വീനര്‍ പി. പ്രേംകുമാര്‍, മണപ്പുള്ളി ഭഗവതി സേവസമിതി പ്രസിഡന്റ് സോമസുന്ദരന്‍, പ്രീ - പ്രൈമറി അധ്യാപിക കെ. അംബിക, പി.ടി.എ. പ്രസിഡന്റ് കെ. ഹസീന, എസ്.എം.സി. ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്,സ്റ്റാഫ് സെക്രട്ടറി എന്‍. ഇന്ദിര, എം.ആര്‍. ശിവപ്രസാദ്, എം.എസ് സൗമ്യ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments