എല്‍പിഎസ്എ റാങ്ക് ലിസ്റ്റ്; ന്യൂനപക്ഷ കമ്മീഷന് പിഎസ്സിയോട് റിപ്പോര്‍ട്ട് തേടി
ജില്ലയിലെ എല്‍പി സ്കൂള്‍ അസിസ്ററന്റ് റാങ്ക് ലിസിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പിഎസ്സിയോട് റിപ്പോര്‍ട്ട് തേടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം ടി.വി മുഹമ്മദ് ഫൈസലിന്റെ അധ്യക്ഷതയില്‍ നടന്ന ന്യൂനപക്ഷകമ്മീഷന് സിറ്റിംഗിലാണ് റാങ്ക് ലിസ്റ്റ് വിപുലീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് പിഎസ്സിയോട് ആവശ്യപ്പെട്ടത്.
കുമ്പള സ്വദേശി ബി.എ മുഹമ്മദ് ഭവന നിര്‍മ്മാണത്തിനായി കുമ്പള ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷ തടഞ്ഞുവച്ചുവെന്നപരാതിയില് പഞ്ചായത്ത് സെക്രട്ടറിയോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി. അന്യായമായി അറസ്റ്റ് ചെയ്ത് തന്റെ ഭര്‍ത്താവിനെ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന ചക്കരക്കല്‍ സ്വദേശിനി നസ്രിയയുടെ പരാതിയില്‍മേല്‍ കമ്മീഷന് കണ്ണൂര്‍പോലീസ് മേധാവിയോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പന്ത്രണ്ട് പരാതികളാണ് കമ്മീഷന് സിറ്റിംഗിന് പരിഗണിച്ചത്.
- Log in to post comments