Skip to main content

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10ന് ആരംഭിക്കും

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10-ന് ആരംഭിക്കും. ജില്ലയില്‍ ആകെ 2568 പേരാണ് പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷം 890 പേരും രണ്ടാം വര്‍ഷം 1678 പേരുമാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 28 പഠന കേന്ദ്രങ്ങളിലെ പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്.

ഒന്നാം വര്‍ഷത്തില്‍ 721 സ്ത്രീകളും,169 പുരുഷന്മാരും,  രണ്ടാം വര്‍ഷത്തില്‍ 1413 സ്ത്രീകളും, 263 പുരുഷന്മാരും പരീക്ഷയെഴുതും. ഒന്നാം വര്‍ഷം പട്ടികജാതി വിഭാഗത്തില്‍ 119 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ 16 പേരും പരീക്ഷയെഴുതും. രണ്ടാം വര്‍ഷത്തില്‍ 245 പട്ടികജാതി വിഭാഗം പഠിതാക്കളും 21 പട്ടികവര്‍ഗ്ഗ വിഭാഗം പഠിതാക്കളും പരീക്ഷയെഴുതും. കൂടാതെ 245 ആശാ പ്രവര്‍ത്തകരും 131 ഭിന്നശേഷി പഠിതാക്കളും പരീക്ഷ എഴുതും. ജില്ലയില്‍ ആകെ 13 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചിറ്റൂര്‍ ജി.ബി.എച്ച്.എസ്.എസ്, പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ്, പട്ടാമ്പി ജി.എച്ച്.എസ്.എസ്, അഗളി ജി.എച്ച്.എസ്.എസ്, ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ്, പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്, കണ്ണാടി എച്ച്.എസ്.എസ്, കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്, ഒറ്റപ്പാലം ഈസ്റ്റ് ജി.എച്ച്.എസ്.എസ്, ആലത്തൂര്‍ ജി.ജി.എച്ച്.എസ്.എസ്, കൊപ്പം ജി.എച്ച്.എസ്.എസ്, വട്ടേനാട് ജി.വി.എച്ച്.എസ്.എസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളാണുള്ളതെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

 

date