Skip to main content

നെടുങ്കണ്ടം ബി.എഡ് കോളേജ് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് (8)

നെടുങ്കണ്ടം കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് (8) രാവിലെ 10ന്  കോളേജ് ക്യാമ്പസില്‍ എം.എം മണി എം.എല്‍.എ നിര്‍വഹിക്കും.

എം.എം മണി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപ അനുവദിച്ചാണ് ഇന്റഗ്രേറ്റഡ് ബി.എഡ് കോളേജ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സിപാസിന്റെ (സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ് സ്റ്റഡീസ്) ബില്‍ഡിങ് ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.

കോളേജ് വികസന കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എന്‍ വിജയന്‍ അധ്യക്ഷനാകും. സിപാസ് ഡയറക്ടര്‍ പി.ഹരികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പല്‍ രാജീവ് പുലിയൂര്‍, നെടുങ്കണ്ടം ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജിജി. കെ. ഫിലിപ്പ്, വി.എന്‍ മോഹനന്‍, റാണി തോമസ്, ബിന്ദു സഹദേവന്‍, മറ്റ് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍  പങ്കെടുക്കും.

 

date