Skip to main content

ടെന്‍ഡര്‍

വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ഓഫീസിലേക്ക് 2025 വര്‍ഷത്തേക്ക്  ഓഫ്-റോഡ് വാഹനം (ബൊലേറോ/കമാന്‍ഡര്‍) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍
ക്ഷണിച്ചു.

2025 ജൂലൈ 16 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ജൂലൈ 16 ഉച്ചയ്ക്ക് 2 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസ്, ദേവികുളം അഡീഷണല്‍, മൂന്നാര്‍, പി.ഒ. 685612 എന്ന മേല്‍വിലാസത്തില്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കുന്നതിനും പ്രവൃത്തി ദിവസങ്ങളില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍, മൂന്നാര്‍ ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 04862 685612, 9526460246

 

date