Post Category
കോളജ് കാന്റീൻ: ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ഗവ.ടി.ഡി. മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന കോളജ് കാന്റീൻ 2019 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ രണ്ടു വർഷത്തേക്ക് ഏറ്റെടുത്ത് നടത്താൻ വ്യക്തികൾ സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്നും മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. കാന്റീൻ നടത്തി മുൻപരിചയമുള്ളവർക്ക് മുൻഗണന. വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്ന് ലഭിക്കും.
date
- Log in to post comments