Skip to main content

*ജില്ലയിലെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു*

 

കുടുംബശ്രീ ജില്ലാ മിഷന്റെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു.  സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്. സ്‌കൂള്‍ വളപ്പിലാണ് മാ കെയര്‍ കിയോസക് ആരംഭിച്ചത്.

ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ് മുറികളിലും മാ കെയര്‍ ആരംഭിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ കിയോസ്‌കില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാം. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഇതിലൂടെ വരുമാനവും ലഭിക്കും.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സിന്ധു സാബു അധ്യക്ഷയായി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ വി റജീന, കെ കെ അമീന്‍, കെ എം സലീന, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി ആര്‍ സുരേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള രവി, തിരുനെല്ലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി,  പ്രോഗ്രാം ഓഫീസര്‍മാരായ എസ് ഷാനവാസ്, പി ഹുദൈഫ്, സായികൃഷ്ണന്‍, സ്‌കൂള്‍ മാനേജര്‍മാരായ ജയരാജ്, ജയറാം, ജില്ലാ മിഷന്‍ ടീം അംഗങ്ങള്‍ മഹിജ, വിദ്യ, അനുശ്രീ, ആതിര, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date