Post Category
രാജ്യാന്തര ചലച്ചിത്രോൽസവം: പറവൂർ ലൈബ്രറിയിൽ
ആലപ്പുഴ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ശേഷം അതീജീവനം എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ കേളികൊട്ടായി പറവൂർ പബ്ളിക് ലൈബ്രറിയിലെ ഫിലിം ക്ലബ്, ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ രാജ്യാന്തര ചലച്ചിത്രോത്സവം നടത്തുന്നു. നവംബർ 22,23,24,25 തീയതികളിലായി എല്ലാ ദിവസവും വൈകിട്ട് ആറിന് പറവൂർ പബ്ലിക് ലൈബ്രറി ഹാളിലാണ് പ്രദർശനം. 2017ലെ ഐഎഫ്.എഫ്.കെയിൽ പ്രേക്ഷകശ്രദ്ധ നേടിയ നെരുദ എന്ന സിനിമയാണ് ഉദ്ഘാടന ചലച്ചിത്രം. രജിസ്ട്രേഷനും വിവരങ്ങൾക്കുമായി ഫോൺ: 9745628993, 9846270186.
date
- Log in to post comments