Skip to main content
മത്സ്യകർഷകരെ ആദരിക്കലും മത്സ്യ കർഷകസംഗമവും  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്  ഷിഹാന രാരപ്പൻകണ്ടി ഉദ്ഘാടനം ചെയ്യുന്നു

മത്സ്യകര്‍ഷക സംഗമവും ആദരിക്കലും 

 

ദേശീയ മത്സ്യകര്‍ഷക ദിനത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പും ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് മത്സ്യകര്‍ഷക സംഗമവും ആദരിക്കലും സംഘടിപ്പിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത് അധ്യക്ഷത വഹിച്ചു. 
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് മത്സ്യകൃഷിയുടെ സാധ്യതകള്‍ അവതരിപ്പിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ടി എം രാമചന്ദ്രന്‍, ഫിഷറീസ് അസി. ഡയറക്ടര്‍ കെ ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രതിനിധികള്‍, ഫിഷറീസ് കോഓഡിനേറ്റര്‍, പ്രമോട്ടര്‍മാര്‍, മത്സ്യകര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. തലക്കുളത്തൂര്‍ പഞ്ചായത്തിലെ അക്വാപോണിക്‌സ് കര്‍ഷകന്‍ ചന്ദ്രശേഖരന്‍, കാക്കൂര്‍ പഞ്ചായത്തിലെ വരാല്‍ മത്സ്യകര്‍ഷക ഇന്ദിര, കക്കോടി പഞ്ചായത്തിലെ സെമി ഇന്റന്‍സീവ് കര്‍ഷകന്‍ എം പി സശോഭ് എന്നിവരെയാണ് ആദരിച്ചത്.

date