Skip to main content

കയർ ഉൽപ്പന്ന നിർമ്മാണത്തിൽ നൈപുണ്യ പരിശീലനം: മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌ സംഘടിപ്പിക്കുന്ന കയർ അനുബന്ധ ഉൽപ്പന്നങ്ങളിലെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജൂലൈ 17 ന് രാവിലെ 11 ന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന പരിപാടിയിൽ നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യഷത വഹിക്കും വി. കെ. പ്രശാന്ത് എം. എൽ. എ., വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർവകുപ്പ് മേധാവികൾപട്ടികജാതി പ്രമോട്ടർമാർആദ്യ ബാച്ചുകളിലെ തിരഞ്ഞെടുക്കപ്പെട്ട പരിശീലനാർഥികൾ എന്നിവർ പങ്കെടുക്കും.

സംസ്ഥാന പട്ടികജാതി വകുപ്പ്കയർ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 50 വയസ്സ് പ്രായപരിധിയിൽ കവിയാത്ത പട്ടികജാതി വനിതകൾക്കാണ് വിവിധ കയർ ഉൽപന്ന നിർമ്മാണത്തിൽ സ്റ്റൈപന്റോടെ പരിശീലനം നൽകുന്നത്. കയർ ഫ്രെയിം മാറ്റ് നിർമാണം, ചകിരിച്ചോർ കമ്പോസ്റ്റാക്കൽ, കയർ ഭൂവസ്ത്ര നിർമാണം എന്നിവയിലാണ് പരിശീലനം.

പി.എൻ.എക്സ് 3196/2025

date