Skip to main content

ജനസംഖ്യാദിനം : വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

 

ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ജനസംഖ്യാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് എഡിഎം ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

 

ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ, ഗർഭനിരോധന സംവിധാനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സമൂഹാധിഷ്ഠിത ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

 

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാർ, ജില്ല റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. പാർവതി പ്രസാദ്, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date