കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്: പ്രോജക്ട് അവതരണ മത്സരം സംഘടിപ്പിക്കും
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 11-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമയി പ്രോജക്ട് അവതരണ മത്സരം ജില്ലാതലത്തിൽ സംഘടിപ്പിക്കുന്നു. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പ്രോജക്ടുകൾക്ക് സംസ്ഥാനതലത്തിൽ 11-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൽ പ്രോജക്ട് അവതരണത്തിന് അവസരം നൽകും.
പ്രളയാനന്തരം ജൈവവൈവിധ്യത്തിനുണ്ടായ ആഘാതവും, നഷ്ടവും അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും, സമീപകാലത്തുണ്ടായ പ്രളയത്തിന്റെ കാരണങ്ങളും, ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള യുക്തമായ തന്ത്രങ്ങളും, പ്രളയവുമായി ബന്ധപ്പെട്ട പരമ്പരാഗതമായ അറിവുകളും പ്രയോഗവും, പരമ്പരാഗത അറിവുകളുടെ സഹായത്തോടെ ആദിവാസികൾ, വൈദ്യന്മാര്‍, കർഷകർ, മത്സ്യബന്ധന തൊഴിലാളികൾ തുടങ്ങിയവരിലുള്ള ഇത്തരം നാട്ടറിവുകളുടെ സംരക്ഷണം എന്നിവയാണ് പ്രോജക്ടിന്റെ വിഷയം. പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org സന്ദർശിക്കണം.
പി.എൻ.എക്സ്. 5153/18
- Log in to post comments