Skip to main content

കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരിൽ ഭൂമി...  സർക്കാരിനോട് നന്ദി പറഞ്ഞ് കൊച്ചുണ്ണിയും ഭാര്യ ബിനിയും

ഒല്ലൂരിലെ പറമ്പത്ത് വീട്ടിൽ കൊച്ചുണ്ണിയ്ക്കും ഭാര്യ ബിനിയ്ക്കും ഇത് സ്വപ്നസാക്ഷാത്കാരം. 2003ല്‍ പഞ്ചായത്ത് തന്ന മൂന്ന് സെന്റ് ഭൂമി സ്വന്തമാക്കാൻ നടന്നിട്ട്  കുറെ വർഷമായി. സർക്കാരിന്റെ പട്ടികജാതി വികസന ഫണ്ടിൽ നിന്നും മൂന്ന് സെന്റ് ഭൂമിയിൽ  ചെറിയ വീട് വെച്ച്  സ്വപ്നങ്ങൾ കെട്ടിപ്പടുക്കുമ്പോൾ  ആ ഭൂമി എന്നെങ്കിലും സ്വന്തം പേരിൽ ആവുമെന്ന പ്രതീക്ഷയിലായിരുന്നു രണ്ടുപേരും.   ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള പെടാപ്പാടിൽ കുറെ കഷ്ടപ്പാടിനൊടുവിൽ ഇന്ന് സ്വപ്നം പൂവണിഞ്ഞു.  കരിങ്കല്ല് പണിക്കാരനായ കൊച്ചുണ്ണിയും ശുചീകരണ തൊഴിലാളിയായ ഭാര്യ ബിനിയ്ക്കും  സ്വന്തം പേരിലുള്ള വീട്ടിൽ മക്കൾക്കൊപ്പം ഇനി സുഖമായി ഉറങ്ങാം.

 ഏറെ നാളത്തെ  വിഷമം അകറ്റിയ  സർക്കാരിനും,  ഒല്ലൂർ വില്ലേജ് ഓഫീസർക്കും കൗൺസിലർക്കും നന്ദി പറയാൻ അവർ മറന്നില്ല.

date