നാട്ടാനകളുടെ സെന്‍സസ് നവംബര്‍ 22ന്
സംസ്ഥാനത്തെ നാട്ടാനകളുടെ വിവരങ്ങല്‍ ശേഖരിക്കുന്നതിന് വനംവകുപ്പ് നവംബര്‍ 22ന് സെന്‍സസ് നടത്തുന്നു. സുപ്രീംകോടതിയുടെ നവംബര്‍ ഒന്നിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓരോ ജില്ലയിലുമുള്ള നാട്ടാനകളുടെ എണ്ണത്തിന് ആനുപാതികമായ സംഘങ്ങളെ രൂപീകരിച്ച് നടത്തുന്ന സെന്‍സസ് ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസം രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് ആവസാനിക്കുന്ന പരിപാടിയില്‍ ആറ് ടീമുകള്‍ ഈ ജില്ലയില്‍ സെന്‍സസ് നടത്തും. വനംവകുപ്പിലെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് സെന്‍സസ് ഓഫീസര്‍. ഇടുക്കി ജില്ലയിലെ ആനകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ സെന്‍സസ് ഓഫീസറെ വെള്ളാപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ 9447979142, 04862 232505 എന്നീ ഫോണ്‍നമ്പരുകളില്‍ അറിയിക്കാം. വ്യക്തമായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ എല്ലാ ആന ഉടമകളും രേഖകളും രജിസ്റ്ററുകളും പരിശോധനാസമയത്ത് ഹാജരാക്കണം.
- Log in to post comments