നാളിയാനി കോഴിപ്പിള്ളി കുളമാവ് റോഡ് നിര്‍മാണം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു
വെള്ളിയാമറ്റത്തെ നാളിയാനി കോഴിപ്പിള്ളി കുളമാവ് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. നാളിയാനിയില്‍ നിന്നാരംഭിച്ച് കുളമാവ് നവോദയ വിദ്യാലയത്തിന്റെ സമീപത്തുകൂടി കുളമാവിലേയ്ക്ക് പ്രവേശിക്കുന്ന ഏഴര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
നാളിയാനിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി. അദ്ധ്യക്ഷനായിരുന്നു. പ്രധാന്‍മന്ത്രി ഗ്രാം സടക് യോജനയില്‍ (പി.എം.ജി.എസ്.വൈ.) ഉള്‍പ്പെടുത്തി എട്ട് കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം ഉദ്ദേശിച്ചിരിക്കുന്നത്. നാളിയാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, പി എം ജി എസ് വൈ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജ് മോഹന്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് എം. മോനിച്ചന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments