Post Category
ബിഎല്‍ഒമാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ദേശീയ തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പരിശീലനം ഒരുക്കിയത്. വോട്ടര്‍പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പരിശീലനം.
എസ് കെ പൊറ്റക്കാട് ഹാളില്‍ നടന്ന ബേപ്പൂര്‍ മണ്ഡലം പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ബിഎല്‍ഒമാരുമായി സംവദിച്ചു. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ബിഎല്‍ഒമാരാണെന്ന് കലക്ടര്‍ പറഞ്ഞു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിശീലന പരിപാടിയില്‍ 2303 ബിഎല്‍ഒമാര്‍ പങ്കെടുത്തു.
date
- Log in to post comments