Skip to main content

സര്‍ഗവിദ്യാലയം പദ്ധതിക്ക് ജില്ലയില്‍ തുടക്കം

 

     സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സര്‍ഗവിദ്യാലയം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മെഴുവേലി ചന്ദനക്കുന്ന് എസ്.എം.എസ്.ജി.യു.പി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ അധ്യക്ഷത വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം വിനീത അനില്‍, മെഴുവേലി പഞ്ചായത്ത് വൈസ്പ്രസിഡന്റ്പ എന്‍.സുലോചന, സമഗ്രശിക്ഷ കേരളയുടെ കണ്‍സള്‍ട്ടന്റ് ഡോ.ടി.പി കലാധരന്‍, സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.പത്മകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ഡി.രഘുപ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.ജയലക്ഷ്മി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ്. സുജമോള്‍,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിന്ധു ഭാസ്‌കര്‍, എസ്.എം.സി ചെയര്‍മാന്‍ ആര്‍.അനില്‍ എന്നിവര്‍ സംസാരിച്ചു.    

 

     കുട്ടികളുടെ സര്‍ഗപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും നൂതനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതിയാണ് സര്‍ഗവിദ്യാലയം. അക്കാദമിക മുന്നേറ്റത്തിനു സഹായകമായതും, പുതിയ കണ്ടെത്തലുകള്‍ക്ക് വഴിയൊരുക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്നത്. പുതിയ പഠനതന്ത്രങ്ങള്‍, വിലയിരുത്തല്‍ രീതികള്‍, രക്ഷിതാക്കളുമായി കുട്ടികളുടെ പഠന നിലവാരം പങ്കിടുന്നതിനുള്ള പുതിയ രീതികള്‍ തുടങ്ങിയവ വികസിപ്പിക്കല്‍ ഇതിന്റെ ഭാഗമായി നടത്തും. പ്രാദേശിക പാഠങ്ങള്‍ രൂപപ്പെടുത്തല്‍, കുട്ടികളുടെ സ്വയംപഠനശേഷി വികസിപ്പിക്കല്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കല്‍, ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ സവിശേഷമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കല്‍, അധ്യാപക മികവിനായി ആധുനിക സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തല്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സമൂഹവിഭവത്തെ അക്കാദമിക മികവിനായി ഉപയോഗപ്പെടുത്തല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലൂടെ ഏറ്റെടുക്കും. ജില്ലയിലെ 22 വിദ്യാലയങ്ങള്‍ക്ക്  പതിനായിരം രൂപ വീതം സമഗ്രശിക്ഷ നല്‍കും . ആവശ്യമായ ബാക്കി തുക വിദ്യാലയങ്ങള്‍ പ്രാദേശികമായി കണ്ടെത്തണം.                                                                                (പിഎന്‍പി 3774/18)      

date