Post Category
അപേക്ഷ ക്ഷണിച്ചു
ആനമങ്ങാട് ഖാദി നെയ്ത്തുകേന്ദ്രത്തില് നെയ്ത്ത് തൊഴിലാളികളായി ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 40ഉം ഇടയില്‍ പ്രായമുള്ളവരായിരിക്കണം. മുന്‍ പരിചയമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. പരിശീലനം നേടിയ തൊഴിലാളികള്‍ക്ക് കൂലിയോടൊപ്പം ക്ഷേമനിധി, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഇന്‍സെന്റീവും ലഭിക്കും. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തി ജൂലൈ 22 ന് രാവിലെ 11ന് ആനമങ്ങാട് ഖാദി നെയ്തു കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍:9495408275.
date
- Log in to post comments