Post Category
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ഗവേഷണവും വികസനവും: ഗവേഷണ പ്രൊപ്പോസലുകൾ ക്ഷണിച്ചു
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ഗവേഷണവും വികസനവും എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ധനസഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതികൾക്ക് വേണ്ടി പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കുന്നതിന് ഈ മേഖലയിൽ പ്രാവീണ്യമുള്ള സർക്കാർ/ സർക്കാർ നിയന്ത്രണ സ്ഥാപനങ്ങൾ/ അംഗീകൃത സർവകലാശാലകൾ/ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം സമർപ്പിക്കാം.
ഈ വിഷയത്തിൽ രൂപം നൽകാനുദ്ദേശിക്കുന്ന ഗവേഷണ പദ്ധതികളുടെ സംഗ്രഹ രൂപം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1). ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം 695010 (ഫോൺ: 0471-2720977) എന്ന വിലാസത്തിൽ ആഗസ്റ്റ് രണ്ടിനകം സമർപ്പിക്കണം.
പി.എൻ.എക്സ് 3306/2025
date
- Log in to post comments