Skip to main content

സമേതം - 'സയൻസ് മാരത്തോൺ' അർദ്ധ ദിന ശില്പശാല

 

 

 

 സമേതം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള സമേതം 'സയൻസ് മാരത്തോൺ ' തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ സയൻസ് അധ്യാപകർക്കുള്ള അർദ്ധദിന ശില്പശാല തൃശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. അർബൻ റിസോഴ്സ് സെന്റർ ബിപിസി ജെയ്സൺ സി പി അധ്യക്ഷത വഹിച്ച യോഗം തൃശ്ശൂർ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ ഉദ്ഘാടനം ചെയ്തു. 

 

വിദ്യാലയങ്ങളിലേക്ക് നൽകാനുള്ള 'സമേതം സയൻസ് മാരത്തോൺ ' പോസ്റ്റർ പ്രകാശനവും നടന്നു. സെന്റ് ജോസഫ്സ് മിഷൻ ക്വാർട്ടേഴ്‌സ് സ്കൂൾ അധ്യാപിക പ്രീത കെ, സ്വാഗതം ആശംസിച്ചു ചേലക്കര മാർ തിമോത്തിയോസ് സ്കൂൾ പ്രധാന അധ്യാപകൻ ഡെന്നി മാത്യു , മോഡൽ ഗേൾസ് സ്കൂൾ പ്രധാന അധ്യാപിക ബിന്ദു കെ പി തുടങ്ങിയവർ സംസാരിച്ചു.

 

ചേലക്കര മാർ തിമോത്തിയാസ് സ്കൂൾ അധ്യാപിക സീനു എം എം, സിസ്റ്റർ നാൻസി സി വി, സിംല ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഒല്ലൂക്കര ബിആർസി സി ആർ സി സി ജിൻസി ജോസ് നന്ദി പറഞ്ഞു.

date