Post Category
പരീക്ഷാഫലം പ്രസിദ്ധികരിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി (വൊക്കേഷണൽ) വിഭാഗം 2025 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം results.hse.kerala.gov.in സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പാളിന് ജൂലൈ 22 നകം സമർപ്പിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷയും 22 നുള്ളിൽ പരീക്ഷാ ആഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ൽ ലഭ്യമാണ്. ഇരട്ടമൂല്യനിർണ്ണയം കഴിഞ്ഞ വിഷയങ്ങൾക്ക് പുനർമൂല്യനിർണ്ണയം സൂക്ഷ്മ പരിശോധന എന്നിവ ഉണ്ടായിരിക്കില്ല.
പി.എൻ.എക്സ് 3340/2025
date
- Log in to post comments