Skip to main content

*വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ*

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിലേക്ക് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു (സയൻസ്/മാത്ത്സ്)/ ഐടിഐ/ കെജിസിഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രായോഗിക പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ക്ലാസ്സുകൾ വൈകിട്ട് 5.30 മുതൽ 8.30 വരെ. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്കായിരിക്കും അഡ്മിഷൻ ലഭിക്കുക. താത്പര്യമുള്ളവർ ജൂലൈ 23 ന് കോളജിൽ നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ എത്തിച്ചേരണം. ഫോൺ: 9633002394, 9446162634.

date