Post Category
പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്
കണ്ണൂർ താലൂക്കിലെ പിള്ളയാർ കോവിൽ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദു മത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ അഞ്ചിന് മുമ്പ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും.
തളിപ്പറമ്പ് താലൂക്കിലെ പനങ്ങാട്ടൂർ വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ അഞ്ചിന് മുമ്പ് മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ ലഭിക്കും.
date
- Log in to post comments