Post Category
എബിസി കേന്ദ്രത്തിൽ ഒഴിവുകൾ
മൃഗസംരക്ഷണ വകുപ്പും കണ്ണൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയുടെ പാപ്പിനിശ്ശേരി/കോപ്പാലം കേന്ദ്രത്തിൽ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നവംബർ 28 ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എത്തിച്ചേരണം.
വെറ്ററിനറി ഡോക്ടർ (ഒഴിവ് 1 - വെറ്ററിനറി സയൻസ് ബിരുദം കെ വി എസ് സി രജിസ്‌ട്രേഷൻ), മൃഗപരിപാലകൻ(ഒഴിവ് - 8 - തെരുവ് നായ്ക്കളെ പിടികൂടുന്നതിനുള്ള സന്നദ്ധത). എബിസി പദ്ധതിയിൽ പ്രവർത്തിച്ച് പരിചയമുള്ളവർക്ക് മുനഗണന. ഫോൺ: 0497 2700276.
date
- Log in to post comments