സൗജന്യമായി ഭൂമി വിട്ടു നല്‍കി ഉടമ ; നെല്ലിക്കുഴിയില്‍ പുതിയ ഓപ്പണ്‍ ജിം യാഥാര്‍ത്ഥ്യമാകുന്നു
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പുതിയ ഓപ്പണ്‍ ജിം വരുന്നു. നിര്‍ദിഷ്ട തങ്കളം - കാക്കനാട് പാതയോട് ചേര്‍ന്നാണ് ഓപ്പണ്‍ ജിം സ്ഥാപിക്കുന്നത്. പത്ത് ലക്ഷം രൂപ ചെലവില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഓപ്പണ്‍ ജിമ്മിന് ആവശ്യമായ രണ്ട് സെന്റ് ഭൂമി സൗജന്യമായി സ്വകാര്യ വ്യക്തി കൈമാറി. ഇളംബ്ര സ്വദേശി വട്ടക്കുടി മുഹമ്മദാണ് ഭൂമി വിട്ടു നല്‍കിയത്.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ സ്ഥലം ഉടമയില്‍ നിന്ന് സമ്മത പത്രം ഏറ്റ് വാങ്ങി. നിര്‍ദിഷ്ട തങ്കളം - കാക്കനാട് പാതയോരത്ത് രാവിലെയും വൈകിട്ടുമായി നിരവധി ആളുകളാണ് വ്യായാമത്തിനും നടത്തത്തിനുമായി എത്തുന്നത്. ഇവിടെ പുതിയ ഓപ്പണ്‍ ജിം വരുന്നത് വ്യായാമത്തിന് എത്തുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ ഉപരകാരം ചെയ്യും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശോഭ വിനയന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ എന്‍.ബി ജമാല്‍, എം.എം അലി, മൃദുല ജനാര്‍ദ്ദനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ നാസര്‍, ബീന ബാലചന്ദ്രന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഐഷ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments