കുട്ടനാട് പാക്കേജ്: തലയാഴം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ നിർമാണോദ്ഘാടനം ഞായറാഴ്ച
തലയാഴം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ഞായറാഴ്ച
(ജൂലൈ 20 ഞായറാഴ്ച) ഉച്ചയ്ക്കുശേഷം രണ്ടിന് പള്ളിയാട് എസ്.എൻ.യു.പി സ്കൂളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പരിധിയിലെ കണ്ണുവള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി, ഏനേഴം, പനച്ചിത്തുരുത്ത്, മണ്ണാത്തുശ്ശേരി, മുണ്ടാർ മൂന്ന്, ചെട്ടിക്കരി, വനംസൗത്ത്, വരമ്പിനകം, എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ജലസേചന വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ആറുകോടി പത്തുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പുറംബണ്ട് നിർമ്മാണം, റീട്ടെയിനിംഗ് വാൾ നിർമാണവും ബലപ്പെടുത്തലും, മോട്ടോർഷെഡ് നിർമാണവും പരിപാലനവും തുടങ്ങി വിവിധ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ് പി. ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, തലയാഴം ഗ്രാമപഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ ബി.എൽ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രഞ്ജിത്ത്, സുജാത മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് .ദേവരാജൻ, ടി. മധു, ഉദയപ്പൻ, ഷീജ ബൈജു, സിനി സലി, കെ.എസ.് പ്രീജുമോൻ, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, കുട്ടനാട് ഡെവലപ്മെന്റ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ കെ. രാജേഷ്, ഉൾനാടൻ ജലഗതാഗതം ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സി.കെ ശ്രീകല, കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആർ. അജയകുമാർ , വൈക്കം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ രാജേന്ദ്രൻ നായർ, ലക്ഷ്മണൻ, വി. പോപ്പി ,എൻ. സോമൻ,ടി.കെ. സുമേഷ് എന്നിവർ പങ്കെടുക്കും.
- Log in to post comments