Post Category
ഉദ്ഘാടനത്തിനൊരുങ്ങി തെക്കംപൊയിൽ അങ്കണവാടി പുതിയ കെട്ടിടം
ഉദ്ഘാടനത്തിനൊരുങ്ങി തില്ലങ്കേരി തെക്കംപൊയിൽ അങ്കണവാടിയുടെ പുതിയ കെട്ടിടം. പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയതും സൗകര്യങ്ങളുള്ളതുമായ അങ്കണവാടി കെട്ടിടം. ഗ്രാമപഞ്ചായത്ത് വിട്ട് നൽകിയ സ്ഥലത്ത് കെ.കെ ശൈലജ ടീച്ചർ എം എൽ എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 2024 ജനുവരിയിലാണ് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 63.4 ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ ഹാൾ, അടുക്കള, കോമൺ ടോയ്ലറ്റ്, സ്റ്റോർ റൂം, കുട്ടികൾക്കായുള്ള ശുചിമുറി, വാഷിംഗ് ഏരിയ എന്നിവ ഉൾപ്പെടുന്നു. ലോ ഇംപാക്ട് ഡെവലപ്മെന്റ് ആൻഡ് എഞ്ചിനീയറിംഗ് വിംഗാണ് പദ്ധതി നിർവഹണം നടത്തിയത്.
date
- Log in to post comments