Skip to main content

ഡ്രൈവർ ഡെപ്യൂട്ടേഷൻ

കേരള ലോകായുക്തയിൽ ഡ്രൈവർ (25100-57900) തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 114 കെ.എസ്.ആർ പാർട്ട് – 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷകൾ മേലധികാരി മുഖേന ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 33 വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്സ് 3462/2025

date