Skip to main content

വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥയായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് വനിത ശിശു വികസന വകുപ്പ്  അപേക്ഷ ക്ഷണിച്ചു. വിവാഹ മോചിതര്‍/ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍/   ഭര്‍ത്താവിനെ കാണാതായി ഒരുവര്‍ഷം കഴിഞ്ഞവര്‍/   ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍/ നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായവര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. www.schemes.wed.kerala.gov.in   മുഖേന ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.  വിവരങ്ങള്‍ സമീപത്തെ അംഗന്‍വാടികളിലും ഐസിഡിഎസ് പ്രോജക്ട് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 04742992809.
 
 

date