Skip to main content

സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.  അംഗീകൃത സര്‍വ്വകലാശാല ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം.  പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 20,000 രൂപാ വേതനം.  ഡിസംബര്‍ 20 ന് മുമ്പ് അപേക്ഷകള്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, തൈക്കാട്.പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ലഭിക്കണം.

പി.എന്‍.എക്‌സ്.5137/17

date