മലപ്പുറം ഉപജില്ല ഇനി മലയാളത്തില്‍ തിളങ്ങും
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന മലയാളത്തിളക്കം പദ്ധതിയുടെ മലപ്പുറം ഉപജില്ലാതല അധ്യാപക പരിശീലനം പൂര്‍ത്തിയായി. എഴുത്തിലും വായനയിലും ഭാഷപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും നടപ്പാക്കുന്ന പദ്ധതി എല്ലാ വിദ്യാലയങ്ങളിലും തുടങ്ങി. മൂന്നാതരം മുതല്‍ 10 ാം തരം വരെയുള്ള കുട്ടികളെ 40 മണിക്കൂര്‍ തുടര്‍ച്ചയായ പരിശീലനത്തിലൂടെ അനായാസം ഭാഷ കൈകാര്യം ചെയ്യുന്നവരായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദൃശ്യ, ശ്രാവ്യസാങ്കേതികവിദ്യകളുടെ സാധ്യതകളും പദ്ധതിയുടെ വിജയത്തിന് പ്രയോജനപ്പെടുത്തുന്നുണ്ട്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ.ഇ.ഒ കെ. ഇഖ്ബാല്‍, പ്രൈമറി തലത്തില്‍ എ.ഇ.ഒ. പി ഹുസൈന്‍ നിര്‍വ്വഹിച്ചു. ബി.പി.ഒ ടോമിമാത്യു അദ്ധ്യക്ഷത വഹിച്ചു. പരിശീലകരായ ആര്‍ .കെ ബിനു, റഷീദ് മുല്ലപ്പള്ളി, എസ്. ബിന്ദു, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ മാരായ കെ.ജി .റസിയ, പി.ലത , മേരിസോണിയ, ജോയ് ജോണ്‍സ്, രാജേഷ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
- Log in to post comments