കേരള ഖോ ഖോ ടീം തിരഞ്ഞെടുപ്പ്
ഖേലോ ഇന്ത്യ ദെശീയ യൂത്ത് ഗെയിംസിനുള്ള അണ്ടര്‍ 21 വിഭാഗം പുരുഷ/വനിത കേരള ഖോ -ഖോ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 27ന് രാവിലെ എട്ടു മുതല്‍ മലപ്പുറം ജി.എച്ച്.എസ്.എസ് നിറമരുതൂരില്‍ നടത്തും. 1998 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും യൂണിവേഴ്‌സിറ്റി ടീമുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരോ/ജൂനിയര്‍സീനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവരോ പുരുഷ/വനിത കായികതാരങ്ങള്‍ക്ക് പങ്കെടുക്കാം. കായിക യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം വയസ് തെളിയിക്കുന്ന അസല്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും രണ്ടു രേഖകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, കേരള കായിക താരങ്ങളാണെന്ന് തെളിയിക്കുന്നതിന് ഇലക്ഷന്‍ വോട്ടര്‍ ഐഡി കാര്‍ഡ്, സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഉദ്യോഗസ്ഥരാണെങ്കില്‍ ജോലിസ്ഥലം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും സ്റ്റാമ്പ് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം എത്തണം.
പി.എന്‍.എക്സ്. 5201/18
- Log in to post comments